കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 112; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 76542

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 112; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 76542

കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 112 ആയി. പാലക്കാട് രണ്ട് പേര്‍ക്കും, എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്കും,ഇടുക്കിയില്‍ ഒരാള്‍ക്കും , കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.

ചികിത്സയിലുള്ളവരില്‍ ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും 12 പേര്‍ കൂടി സംസ്ഥാനത്ത് രോഗ മുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 76542 പേരാണ്. അതില്‍ 532 പേര്‍ ആശുപത്രിയിലും 76010 വീടുകളിലുമാണുള്ളത്. ഇന്ന് മാത്രം 122 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

0Shares