കർണാടക അതിർത്തി തുറക്കാനാവില്ലെന്ന് ബി.ജെ.പി എം.പി; കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കർണാടക അതിർത്തി തുറക്കാനാവില്ലെന്ന് ബി.ജെ.പി എം.പി; കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

കേരളവും കർണാടകവും തമ്മിലുള്ള കർണാടക അതിർത്തി റോഡുകൾ തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ. നിലവിലെ സാഹചര്യത്തിൽ തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും. കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട് തന്നെ ഒരുക്കണമെന്നും നളിൻ കുമാർ കട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി.

കൊവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ നടപടിയാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. ഇപ്പോൾ മംഗളൂരുവിൽ കർണാടക റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യ സഹായം ആവശ്യമുള്ളവർക്ക് പൊലീസ് ആംബുലൻസ് എത്തിക്കുമെന്നും വ്യക്തമാക്കി.

0Shares