കേരളാ സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തില്‍ 1209 കോടി; ലഭിക്കുന്നത് 52 ലക്ഷം പേര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തില്‍ 1209 കോടി; ലഭിക്കുന്നത് 52 ലക്ഷം പേര്‍ക്ക്

ലോക് ഡൗണില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകി സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍. സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്.

സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുക. ഒന്നാം ഘട്ടത്തില്‍ 1209 കോടി രൂപയാണ് വിതരണം ചെയ്യുക. ഇത് 52 ലക്ഷം പേര്‍ക്കാണ് ലഭിക്കുക.

1204 കോടി രൂപയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് ധനവകുപ്പ് അനുവദിച്ചത്. 16 ക്ഷേമനിധികളില്‍ അംഗങ്ങള്‍ക്കായി 149 കോടി രൂപയുടെ വിതരണവും ആരംഭിച്ചു. 5,46,791 പേര്‍ക്കാണ് ഇത് ലഭിക്കുക.

അക്കൗണ്ടുകള്‍ വഴിയും നേരിട്ടും കാലതാമസമില്ലാതെ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ബോര്‍ഡുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ അഞ്ചുമാസത്തെ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യും. 3060 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്.

0Shares