അല്ലു അർജ്ജുൻ- ഫഹദ് സിനിമ ‘പുഷ്പ’യ്ക്ക് ഗംഭീര വരവേൽപ്പ് നൽകി കേരളം

  • Post category:entertainment
  • Reading time:1 min read
You are currently viewing അല്ലു അർജ്ജുൻ- ഫഹദ് സിനിമ ‘പുഷ്പ’യ്ക്ക് ഗംഭീര വരവേൽപ്പ് നൽകി കേരളം

അല്ലു അർജുൻ നായകനായി എത്തിയ പടം പുഷ്പയ്ക്ക് ഗംഭീര വരവേൽപ്പ് നൽകി കേരളം. പടം മാസാണെന്നും തീയാണെന്നും ആരാധകർ പറഞ്ഞു. ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദ് ഫാസിൽ പൊളിയാണെന്ന് പറഞ്ഞ പ്രേക്ഷകർ ‘പുഷ്പ’ സൂപ്പർ പടമാണെന്ന് അഭിപ്രായപ്പെട്ടു.

തിയറ്ററിൽ വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഒന്നാം ഭാഗം അടിപൊളി ആണെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും രണ്ടാം ഭാഗം കൂടി കണ്ടാൽ മാത്രമേ അഭിപ്രായം പൂർണമായി പറയാൻ കഴിയുകയുള്ളൂവെന്നും ചിലർ വ്യക്തമാക്കി. എന്നാൽ ആദ്യഭാഗം പൊളിയാണെന്നും അതുകൊണ്ടു തന്നെ രണ്ടാംഭാഗം അതിലും പൊളിയായിരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചവരുമുണ്ട്.

സിനിമ അടിപൊളി ആണെന്നും സെക്കൻൻഡ് പാർട്ടിനായി കാത്തിരിക്കുകയാണെന്നും സിനിമ കണ്ടിറങ്ങിയവർ വ്യക്തമാക്കി. ചിത്രത്തിൻ്റെ അവസാന ഭാഗത്താണ് ഫഹദ് ഫാസിൽ എത്തിയതെന്നും എന്നാൽ, മാസ് ആയിരുന്നു ഫഹദ് എന്നും ആരാധകർ പറഞ്ഞു.

രണ്ടു ഭാഗങ്ങളായി എത്തുന്ന പുഷ്പയുടെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ആയത്. പതിവുരീതികൾ വിട്ട് അല്ലു അർജുൻ വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത് എന്നത് തന്നെയാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്.

0Shares