
കാസർകോട്: കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ എ. പി. ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ‘ ബ്രിഡിങ് ദി ഡിജിറ്റൽ ഡിവൈഡ്’ സ്കീംമിൻ്റെ (Bridging the digital divide scheme) ഭാഗമായി
എൽ.ബി.എസ് എൻജിനീയറിങ് കോളേജിൽ ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്‌ഘാടനം അഡ്വക്കറ്റ് സി. എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. കേരള വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ട പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും സൗജന്യ ലാപ്ടോപ്പ് സ്കീം അതിൻ്റെ ഭാഗമാണെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസം തൊഴിലുമായി ബന്ധിപ്പിച്ച് പഠനത്തോടൊപ്പം, വരുമാനവും കണ്ടെത്താൻ വിദ്യാർഥികളെ സജ്ജമാക്കാൻ തക്കവണ്ണം വിദ്യാഭ്യാസമേഖലയെ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠനമികവ്, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് 8 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. പ്രിൻസിപ്പാൾ ഡോ.ടി മുഹമ്മദ് ഷെക്കൂർ അധ്യക്ഷത വഹിച്ചു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ ടി. പി അമൃത, പി.ടി.എ വൈസ് പ്രസിഡണ്ട് ബേവി മുഹമ്മദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ജയചന്ദ്രൻ, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. വിനോദ് ജോർജ്ജ്
എൽ.ഇ.എ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സത്യനാഥൻ, എൽ.ബി.എസ്.എസ്.യു സെക്രട്ടറി സന്തോഷ് ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക്സ് ഡീൻ ഡോ. കെ. പ്രവീൺകുമാർ
സ്വാഗതവും ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് അസി.പ്രൊഫ.കെ. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞൂ.
