കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്; നാല് പേര്‍ കാസര്‍കോട് നിന്നും; 12 പേരുടെ ഫലം നെഗറ്റീവ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്; നാല് പേര്‍ കാസര്‍കോട് നിന്നും; 12 പേരുടെ ഫലം നെഗറ്റീവ്

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ കാസര്‍കോടില്‍ നിന്നും മൂന്നു പേര്‍ കണ്ണൂരും, കൊല്ലം, മലപ്പുറത്തുനിന്ന് ഓരോരുത്തര്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്നു വന്നവരില്‍ നാല് പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിസാമുദ്ദീനില്‍ നിന്നു വന്നവരും ഇന്നത്തെ ലിസ്റ്റില്‍ പറയുന്നുണ്ട്. 336 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.അതേപോലെ ഇന്ന് സംസ്ഥാനത്ത് 12 പേരുടെ ഫലം നെഗറ്റീവും ആയിട്ടുണ്ട്. ഇന്ന് 131 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 752 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 1,46,686 പേരാണ് ആശുപത്രികളിലും വീടുകളിലുമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 11,332 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിലെ ലോക്ക് ഡൌണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares