കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയില്‍; സംസ്ഥാനത്താകെ 31173 പേര്‍ നിരീക്ഷണത്തില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയില്‍; സംസ്ഥാനത്താകെ 31173 പേര്‍ നിരീക്ഷണത്തില്‍

ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോട് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

237 പേരാണ് നിലവില്‍ വിവിധ ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കി.

2921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2342 എണ്ണം രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

0Shares