കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇനി ഇടതുമുന്നണിയുടെ ഭാഗം

  • Post category:news
  • Reading time:1 min read
You are currently viewing കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇനി ഇടതുമുന്നണിയുടെ ഭാഗം

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിച്ചു. എന്നാല്‍ സിറ്റിങ് സീറ്റുകളില്‍ എന്‍.സി.പി അതൃപ്തി അറിയിച്ചു. പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ യു.ഡി.എഫ് ദുര്‍ബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് ജോസ് കെ. മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും സി.പി.ഐ ഉള്‍പ്പടെ അംഗീകരിച്ചു.

മുന്നണി അംഗത്വത്തിന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ കേരളാ കോണ്‍ഗ്രസ് എം. എല്‍.ഡി.എഫില്‍ ഔദ്യോഗിക ഘടകകക്ഷിയായി മാറി.

0Shares