ശരീരത്തില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ലഹരി; ആറ് കോടിയുടെ കൊക്കെയിനും ആയി കെനിയൻ പൗരൻ പിടിയില്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ശരീരത്തില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ലഹരി; ആറ് കോടിയുടെ കൊക്കെയിനും ആയി കെനിയൻ പൗരൻ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ അറസ്റ്റില്‍. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. 50ഓളം ക്യാപ്‌സ്യൂളുകളാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ ഡി.ആർ.ഐ റിമാൻഡ് ചെയ്യുന്നത്. ഇയാള്‍ ലഹരി കടത്തുന്ന വിവരം ഡി.ആർ.ഐക്ക് ലഭിച്ചിരുന്നു.

കൊച്ചിയില്‍ എത്തിയ ഉടൻ ഇയാളുടെ ലഗേജ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തുന്നതായി സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.

ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ക്യാപ്‌സ്യൂളുകള്‍ പുറത്ത് എടുത്തതോടെയാണ് കൊക്കെയിനാണെന്ന് മനസിലായത്. 668 ഗ്രാം കൊക്കെയിനാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.

0Shares