തെന്നിന്ത്യയിൽ ഒന്നാംനിര നായികാസ്ഥാനത്തേക്ക് കീർത്തി സുരേഷ്; രജനീകാന്തിനൊപ്പം അഭിനയിക്കാൻ പ്രതിഫലം ഇരട്ടിയാക്കി

  • Post category:entertainment
  • Reading time:1 min read
You are currently viewing തെന്നിന്ത്യയിൽ ഒന്നാംനിര നായികാസ്ഥാനത്തേക്ക് കീർത്തി സുരേഷ്; രജനീകാന്തിനൊപ്പം അഭിനയിക്കാൻ പ്രതിഫലം ഇരട്ടിയാക്കി

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് കീർത്തി സുരേഷ്.ചുരുങ്ങിയ സമയം കൊണ്ടാണ് കീർത്തി ഒന്നാംനിര നായികാസ്ഥാനത്തേക്ക് ഉയർന്നത്.മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷം തെലുങ്കിലും തമിഴിലുമാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്.രജനീകാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് കീര്‍ത്തിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ഈ ചിത്രത്തിന് വേണ്ടി കീര്‍ത്തി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.മുൻപ് ഒരു കോടിയായിരുന്നു കീര്‍ത്തി പ്രതിഫലമായി വാങ്ങിച്ചിരുന്നത്. എന്നാല്‍ അണ്ണാത്തെയില്‍ അഭിനയിക്കാന്‍ വേണ്ടി നടി രണ്ടു കോടിയാണ് വാങ്ങിച്ചത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സിനിമയില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിച്ചത് . എന്നാല്‍ സിനിമ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. അതേസമയം ചിത്രത്തില്‍ രജനികാന്തിൻ്റെ നായികയായി എത്തിയിരുന്നത് നടി നയന്‍താര ആയിരുന്നു.2002 ല്‍ പുറത്തിറങ്ങിയ കുബേരന്‍ എന്ന ദിലീപ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു കീര്‍ത്തിയുടെ സിനിമാരംഗത്തെ തുടക്കം.

0Shares