‘ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു’; നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാൽ

  • Post category:national / news
  • Reading time:1 min read
You are currently viewing ‘ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു’; നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാൽ

ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ.സി വേണുഗോപാൽ. ഇത്തരം ശ്രമങ്ങൾ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി എന്ന് പരിശോധിക്കും. ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഡി.കെ ശിവകുമാർ എന്നിവരെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ നിയമസഭയിലെ ബഹളത്തെ തുടര്‍ന്ന് 14 ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്‌തു. ബജറ്റ് വോട്ടെടുപ്പിന് മുമ്പ് 14 ബി.ജെ.പി എം.എല്‍.എമാരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. സസ്പെൻഷനോടെ ബി.ജെ.പിയുടെ അംഗബലം പതിനൊന്നായി കുറഞ്ഞു.

ലോക്സഭാ കക്ഷി നേതാവ് ജയറാം ഠാക്കൂര്‍ അടക്കം അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്‌തത്.ബജറ്റ് വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് നടപടി. ഹിമാചലില്‍ നിയമസഭ 12 മണി വരെ നിര്‍ത്തിവെച്ചു. സസ്പെന്‍ഷനോടെ ബി.ജെ.പി എം.എല്‍എമാരുടെ എണ്ണം 11 ആയി കുറഞ്ഞു.

മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചിരുന്നു. കോൺഗ്രസ് സർക്കാർ അഞ്ചുവർഷവും തുടരും. താനൊരു പോരാളിയാണ്, പോരാട്ടം തുടരും. ഭൂരിപക്ഷം തെളിയിക്കുമെന്നും സുഖു പറഞ്ഞു. അതേസമയം, കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബി.ജെ.പി നേതാവ് ജയറാം താക്കൂർ അവകാശപ്പെട്ടു.

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയനാടകം തുടരുകയാണ്. ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ആറ് കോൺഗ്രസ് അംഗങ്ങളും മൂന്ന് സ്വതന്ത്രരും ബി.ജെ.പിക്ക് വോട്ടു ചെയ്തെന്നാണ് സൂചന.

68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എം.എൽ.എമാരുടെ പിന്തുണ വേണമെന്നിരിക്കെ കഴിഞ്ഞ 34 എം.എൽ.എമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തത്. കോൺഗ്രസിന്റെ ആറ് എം.എൽ.എമാരും മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ക്രോസ് വോട്ട് ചെയ്‌തതോടെ ആണ് ബി.ജെ.പി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചു.

0Shares