ചാനൽ ആർ.ബി വിഡിയോ എഡിറ്റർ സുധീർ മോനപ്പയുടെ മാതാവും കർണ്ണാടക ആരോഗ്യവിഭാഗം മുൻ ജീവനക്കാരിയുമായ ചെർക്കള കെ.കെ പുറം സ്വദേശി കാവേരി അമ്മ നിര്യാതയായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing ചാനൽ ആർ.ബി വിഡിയോ എഡിറ്റർ സുധീർ മോനപ്പയുടെ മാതാവും കർണ്ണാടക ആരോഗ്യവിഭാഗം മുൻ ജീവനക്കാരിയുമായ ചെർക്കള കെ.കെ പുറം സ്വദേശി കാവേരി അമ്മ നിര്യാതയായി

കാസർകോട്: കർണ്ണാടക ആരോഗ്യ വിഭാഗത്തിൽ ഏറെകാലം ജോലി ചെയ്ത് റിട്ടയ്‌ഡ്‌ ആയ കാസർകോട് ചെർക്കള കെ.കെ പുറം സ്വദേശി കാവേരി.എ എന്ന കാവേരി അമ്മ നിര്യാതയായി. 74 വയസ്സായിരുന്നു. BSNL മുൻ ജീവനക്കാരൻ എൻ.മോനപ്പയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെ വീട്ടിലായിരുന്നു അന്ത്യം.

കർണ്ണാടകയിലെ തുംകൂർ ജില്ലയിലെ പാവഗഡ, ഉഡുപ്പി ജില്ലയിലെ കുന്താപുരം, ബൈന്ദൂർ എന്നിവടങ്ങളിലടക്കം ദീർഘകാലം ജോലിചെയ്തു. 2001 ൽ റിട്ടയ്‌ഡ്‌ ചെയ്തതിന് ശേഷം സ്വന്തം നാടായ കാസർകോട് ചെർക്കള കെ.കെ പുറത്തുള്ള തൻ്റെ വീട്ടിൽ കുടുംബ സമേതം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: സുധീർ (ചാനൽ ആർ.ബി വിഡിയോ എഡിറ്റർ), മാലിനി (വിദ്യാനഗർ കൃഷ്ണ ഹോസ്പിറ്റൽ ജീവനക്കാരി) മരുമക്കൾ: ശിവകുമാർ (ഡാൻസ് അധ്യാപകൻ മംഗലാപുരം), സരസ്വതി (അധ്യാപിക മൈസൂർ). മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

0Shares