
കാസർകോട്: കർണ്ണാടകയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കാസർകോട് സ്വദേശികൾ മരണപ്പെട്ടു. കാസർകോട് തളങ്കരയിലെ ആർ.ആസ്.എസുകാർ കൊലപ്പെടുത്തിയ സൈനുൽ ആബിദിൻ്റെ കുടുംബം സിയാറത്തിന് പുറപ്പെട്ട കാറാണ് ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇർ സഞ്ചരിച്ച വാഹനം കർണാടക ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഹൂബ്ലിക്ക് സമീപമുണ്ടായ അപകടത്തിൽ മാതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു . നുസ്രത് നഗറിലെ മുഹമ്മദ്(65), ഭാര്യആഇശ (62), സഹോദരന്റെ കുട്ടി എന്നിവരാണ് മരണപ്പെട്ടത് എന്നാണ് വിവരം . അപകടസമയം വാഹനത്തിലുണ്ടായിരുന്ന ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മകൾ ആഇശ
എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

