
കാസർകോട്: തിങ്കളാഴ്ച (ഇന്നലെ) വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കോവി ഡ് 19 വ്യാപനം നിയന്ത്രണം വിശദീകരിക്കുന്നതിനുള്ള വാർത്താസമ്മേളനത്തിനിടയിൽ പ്രഖ്യാപിച്ച കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ ഇന്ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് യാഥാർഥ്യമായി. കാസര്‍കോട് പോലീസ് സ്റ്റേഷന്‍റെ സമീപത്തെ പുതിയ കെട്ടിടത്തിലാണ് വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.

കൊട്ടും കുരവയും ഇല്ലാതെയായിരുന്നു ചടങ്ങ്. ജില്ലാപോലീസ് മേധാവി പി. എസ് സാബു ഉദ്ഘാടനം ചെയ്തു ജനറൽ ഡയറി ബുക്കിൽ ആദ്യ വിവരം രേഖപ്പെടുത്തി അഡീഷണൽ എസ്. പി പി. ബി പ്രശോഭ് കാസര്‍കോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായർ വനിതാ സി. ഐ ഭാനുമതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
ഇവിടെ നിയോഗിക്കപ്പെട്ട 12 വനിതാ പോലീസുകാർ ഇപ്പോൾ കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നു .12 പോലീസുകാരാണ് ഇവിടുത്തെ അംഗബലം. ഒരു സി. ഐ രണ്ട് എസ്. ഐ 9 സിവിൽ വനിതാ പോലീസുകാർ എന്നതാണ് ഇവിടുത്തെ അംഗബലം . മുഴുവൻ വനിതാ പോലീസ് അംഗങ്ങളെയും ഇതിനകം നിയമിച്ച് കഴിഞ്ഞിട്ടുണ്ട്.
