
കാസര്‍കോട്: തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം രൂപീകരിച്ചു. ഒരു മജിസ്‌ട്രേറ്റ്, ഒരു വീഡിയോഗ്രാഫര്‍, നാല് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവടങ്ങുന്ന 20 സംഘങ്ങള്‍ ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും.

പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നവയാണ് സംഘം പരിശോധിക്കുക. സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളുടെ ചുമതലയുള്ള മജിസ്‌ട്രേറ്റുമാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
