ഇതും കാസർകോട്കാരൻ തന്നെ; സ്വന്തം ജീവനോടൊപ്പം അത്രത്തോളം കരുതൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ജീവന് കൂടി കൽപ്പിക്കുന്ന ഒരു കാസര്‍കോട്കാരന്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing ഇതും കാസർകോട്കാരൻ തന്നെ; സ്വന്തം ജീവനോടൊപ്പം അത്രത്തോളം കരുതൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ജീവന് കൂടി കൽപ്പിക്കുന്ന ഒരു കാസര്‍കോട്കാരന്‍

കൊറോണ വ്യാപനം തടയാനായി കേരളത്തിൽ ആരോഗ്യ വകുപ്പ് കർശന നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. പക്ഷെ ചിലർ ഇത് പാലിക്കാറില്ല, മാത്രമല്ല സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ തന്നെ ഇത്തരത്തില്‍ അലസത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതാ, അതെ ജില്ലയില്‍ നിന്നുള്ള മറ്റൊരു വിവരം ആണ് ഇപ്പോള്‍ ഏവർക്കും ഏറെ സന്തോഷം നൽകുന്നത്. സ്വന്തം ജീവൻ മാത്രമല്ല അത്രത്തോളം കരുതൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ജീവന് കൂടി കൽപ്പിക്കുന്ന ഒരാളുടെ വിവരം ആണ് പുറത്ത് വന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത് ഇയാളെ കുറിച്ചാണ്. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിലാണ് ഇയാളുടെ കാര്യം പറയുന്നത്. ‘ഇതും കാസർകോട്ടുകാർ തന്നെ’ എന്ന തലക്കെട്ടോടെ കുറിപ്പ് പലരും പങ്ക് വെച്ചിട്ടുണ്ട്. ഇന്നലെ കൊറോണ സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രത ആണ് കൈയടി വാങ്ങുന്നത്.

നാട്ടിൽ എത്തിയ ഇദ്ദേഹം വീട്ടിൽ കയറാതെ വീടിന് പുറത്തുള്ള ഷെഡ്ഡിൽ ആണ് താമസിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ആംബുലൻസ് വിളിച്ചാണ് ഇദ്ദേഹം കാസർകോട് എത്തിയത്. മാത്രമല്ല ഭക്ഷണം കഴിക്കുന്ന പത്രവും ശുചിമുറിയും എല്ലാം ഇദ്ദേഹം പ്രത്യേകം ഉപയോഗിച്ചു. അതുകൊണ്ടുതന്നെ ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ട്മാപ്പിൽ ഒന്നും പറയാനില്ല.

https://www.facebook.com/100006008475494/posts/1302413856635551/

0Shares