
കാസർകോട് ജില്ലയിൽ ഇന്നലെ മാത്രം 34 കോവിഡ്-19 പോസറ്റീവ് കേസുകള്‍ സ്ഥീരികരിച്ചിരുന്നു. ഇതിൽ 11 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്. ഇതിൽ 11 വയസു മുതൽ 56 വയസ്സ് വരെയുള്ളവരാണ് ഉൾപ്പെടുന്നത്. 11, 16 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു.

കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, എരിയാൽ , കളനാട്, ബോവിക്കാനം, , പൈവളിഗെ, വിദ്യാനഗർ, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്,ചൂരി പള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തഡ് ക്ക , നെല്ലിക്കുന്ന്, തളങ്കര, പള്ളിക്കൽ സ്വദേശികളാണ്.
ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 81 ആയി. 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇതില്‍ 5982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇനി 308 പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
