കാസര്‍കോട് നഗരസഭ: അഡ്വ. വി. എം മുനീര്‍ നഗരസഭാധ്യക്ഷന്‍, ഷംസീദ ഫിറോസ് ഉപാധ്യക്ഷ

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരസഭ: അഡ്വ. വി. എം മുനീര്‍ നഗരസഭാധ്യക്ഷന്‍, ഷംസീദ ഫിറോസ് ഉപാധ്യക്ഷ

കാസര്‍കോട് : കാസര്‍കോട് നഗരസഭാ അധ്യക്ഷനായി യു. ഡി. എഫിലെ മുസ്‌ലിം ലീഗിന്‍റെ അഡ്വ. വി. എം മുനീറിനെ തെരഞ്ഞെടുത്തു. ഖാസിലേന്‍ 24-ാം വാര്‍ഡ് കൗണ്‍സിലറാണ്. 38 നഗരസഭാ അംഗങ്ങളില്‍ മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

വി. എം മുനീറിന് 21 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിയിലെ സവിതയ്ക്ക് 14 വോട്ട് ലഭിച്ചു. റിട്ടേണിങ് ഓഫീസര്‍ കെ. സജിത് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ ഉപാധ്യക്ഷയായി യു.ഡി.എഫിലെ ഷംസീദ ഫിറോസിനെ തെരഞ്ഞെടുത്തു. അടുക്കത്ത്ബയല്‍ മൂന്നാം വാര്‍ഡ് കൗണ്‍സിലറാണ്.

ഇവര്‍ക്ക് 21 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ ശ്രീലതയ്ക്ക് 14 വോട്ടും ലഭിച്ചു. മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നഗരസഭ ഉപാധ്യക്ഷയ്ക്ക് നഗരസഭാധ്യക്ഷന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

0Shares