പെരുന്നാൾ ദിനം രക്തം ദാനം ചെയ്ത് മാതൃകയായി കാസർകോട് മർച്ചന്റ്‌സ് യൂത്ത് വിംഗ്

  • Post category:health / local news
  • Reading time:1 min read
You are currently viewing പെരുന്നാൾ ദിനം രക്തം ദാനം ചെയ്ത് മാതൃകയായി കാസർകോട്  മർച്ചന്റ്‌സ് യൂത്ത് വിംഗ്

കാസർകോട് ബ്ലഡ് ബാങ്കിൽ രക്തം കുറവാണെന്ന വിവരം അറിഞ്ഞതോടെ പെരുന്നാൾ ദിനത്തിലും രക്തം ദാനം ചെയ്യാൻ മുന്നോട്ടുവന്നു മാതൃകയായി കാസർകോട് മർച്ചന്റ്‌സ് യൂത്ത് വിംഗ്. രക്തദാനത്തിന് ഇവർക്ക് പെരുന്നാൾ ദിനം തടസ്സമായില്ല എന്നത് പ്രവർത്തകരുടെ നല്ല മനസിൻ്റെ മഹത്വം വിളിച്ചുപറയുന്നതായി മാറി.

പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ ഉടൻതന്നെ ഇരുപതോളം പ്രവർത്തകരായിരുന്നു രക്തം ദാനം നൽകാൻ മുന്നോട്ടുവന്നത്.

അടിയന്തിര ഘട്ടത്തിൽ രക്തം ലഭിക്കാതെ ഒരുരോഗിക്കും ചികിത്സ മുടങ്ങരുത് എന്നാണ് മർച്ചന്റ്‌സ് യൂത്ത് വിംഗ് തീരുമാനിച്ചത്. ആ തീരുമാനമാണ് പെരുന്നാൾ ദിനത്തിലെ രക്തദാനത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത്.

0Shares