
കാസർകോട്: അന്താരാഷ്‌ട്രവനിതാ ദിനത്തോടനുബന്ധിച്ചു കാസർകോട് മർച്ചന്റ്സ് വനിത വിംഗ് വിപുലമായ രീതിയിൽ വനിത ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വനിത ദിനാഘോഷ പരിപാടികൾ കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് എ. കെ മെയ്തീൻ കുഞ്ഞിഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം എ. എ. അസീസ് മുഖ്യപ്രഭാഷണം നടത്തി. കാസർകോട് മർച്ചന്റ്സ് വനിത വിംഗ് ബിസിനസ്സ് വുമൺ അവാർഡ് 2021 നു ഇവാ ക്രിയേഷൻസ് ഉടമ ആയിഷ രഹനയും ,ആക്ട്ടിവിസ്റ്റ് വുമൺ ആവർഡ് 2021 നു ജലജാക്ഷി ടീച്ചറും അർഹരായി.

ആയിഷ രഹനക്കുള്ള അവാർഡ് കെ. വി. വി. എസ് വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡൻട് ഷെർലി സെബാസ്റ്റ്യനും, ജലജാക്ഷി ടീച്ചർക്കുള്ള അവാർഡ് കെ. വി. വി. എസ് സംസ്ഥാന സെക്രട്ടറി സരിജബാബുവും സമ്മാനിച്ചു. കാസർകോട് മുൻസിപ്പൽ ചെയർപെഴ്സൺ ഷംസിദ ഫിറോസിനും ,യുവ കവയിത്രി മറിയംറിദക്കും കെ. വി. വി. എസ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെർലി സെബാസ്റ്റ്യനും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സരിജ ബാബുവിനും ജില്ലാ വൈസ് പ്രസിഡൻടായി തിരഞ്ഞെടുക്കപ്പെട്ട കെ. ചന്ദ്രമണിക്കും കാസർകോട് മർച്ചന്റ്സ് വനിത വിംഗ് സ്നേഹോപാരം നൽകി ആദരിച്ചു.
വനിതകൾക്കുള്ള ചെറുകിട വ്യവസായ സംരംഭത്തെ കുറിച്ചുള്ള ക്ലാസ്സ്, സ്റ്റാർട്ട് അപ്പ് ആൻഡ് മൈക്രോ എന്റർപ്രൈസസ്സ് കൺസൾട്ടന്റ്സുനിത. കെ. നേതൃത്വം നൽകി.

യോഗത്തിൽ കാസർകാട് മർച്ചന്റ്സ് വനിത വിംഗ് പ്രസിഡന്റ് ഉമാവതി അധ്യക്ഷ വഹിച്ചു. സുചിത്രപിള്ള, ഭവാനി, നളിനി, അനിത, കമറുനിസ്സ, ആശ,എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ബീനഷെട്ടി സ്വാഗതവും സുമതി നന്ദിയും പറഞ്ഞു.
