ആഗസ്റ്റ് 9 വ്യാപാരിദിനം; 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുമായി കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ

  • Post category:local news
  • Reading time:1 min read
You are currently viewing ആഗസ്റ്റ് 9 വ്യാപാരിദിനം; 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുമായി കാസർകോട് മർച്ചന്റ്സ്  അസോസിയേഷൻ

കാസർകോട്: ആഗസ്റ്റ് 9 വ്യാപാരദിനത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് സാമൂഹ്യവ്യാപനത്തെ തുടർന്ന് കൺടൈൻമെന്റ് മേഖലയാക്കി റോഡുകൾ അടച്ചുപൂട്ടിയ നെല്ലിക്കുന്ന് കടപ്പുറം മേഖലയിലെ നിര്‍ദ്ധനരായ 200 കുടുംബങ്ങൾക്കുളള ഭക്ഷ്യധാന്യ കിറ്റ് കാസര്‍കോട് മർച്ചന്റസ് അസോസിയേഷൻ പ്രസിഡൻട് എ. കെ മെയ്തീൻ കുഞ്ഞി കുറുബ ഭഗവതി ക്ഷേത്രകമ്മിറ്റിയെ എൽപിച്ചു.

ചടങ്ങിൽ കാസര്‍കോട് കെ.വി. വി. എസ് ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, എ.എ അസീസ് നാഗേഷ് ഷെട്ടി, ദിനേഷ് കുമാർ, നഹീം അങ്കോല, സി.കെ ഹാരിസ്, മുനീർ എം. എം, ജലീൽ, റൗഫ് പള്ളിക്കാൽ , കാസര്‍കോട് സബ് ഇൻസ്പെകടർ ബിപിൻ, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. വ്യാപാര ദിനാഘോഷം കെ. വി. വി. എസ് കാസര്‍കോട് മേഖല പ്രസിഡന്റ് എ. എ അസീസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

0Shares