
കാസർകോട്: നഗരസഭ പരിധിയിലെ വ്യാപാരികളുടെ കച്ചവട ലൈസന്‍സ് പുതക്കുന്നതിനായി വ്യാപാരഭവനില്‍ ഫെബ്രുവരി 14 മുതല്‍ 19 വരെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പ് നടത്താന്‍ കാസർകോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതോടൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി 100 ദിന പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അംഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. എ.കെ മൊയ്തീന്‍ കുഞ്ഞിയെ സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയും പ്രവര്‍ത്തക സമിതി അംഗീകരിക്കുകയും ചെയ്തു. പ്രസിഡന്റ് ടി.എ ഇല്ല്യാസിൻ്റെ അധ്യക്ഷതയില്‍ വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ നെഹിം അങ്കോള, മുനീര്‍.എം.എം, ഹാരീസ്.സി.കെ, അജിത്ത് കുമാര്‍.സി.കെ, ഷറഫുദ്ദീന്‍ ത്വയിബ, മജീദ്.ടി.ടി, എ.എ. അസീസ് എന്നിവര്‍ സംസാരിച്ചു.
റൗഫ് പള്ളിക്കാല്‍, അബ്ദുള്‍ ലത്തീഫ് നമ്പര്‍3,റഫീഖ് ബ്രദേഴ്‌സ്, അന്‍വര്‍.ടി.എ, എന്‍.എം.സുബൈര്‍, അസ്‌ലം സ്റ്റാര്‍,പി.കെ.രാജന്‍, ശിഹാബ് സല്മാന്,സാബിര്‍ ഭാരത്, നിസാര്‍ സിറ്റികൂള്‍, മുഹമ്മദ് ഷമിം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കെ.ദിനേശ് സ്വാഗതവും, ശശീധരന്‍.കെ നന്ദിയും പറഞ്ഞു.
