
പാലക്കുന്ന് / കാസര്‍കോട്: കേരള മാരിടൈം ബോര്‍ഡിൻ്റെ കീഴില്‍ ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാദമി ഉദുമ പഞ്ചായത്തില്‍ പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി കെട്ടിടത്തില്‍ തുടങ്ങും. സാമുദ്രിക മേഖലയിലെ വിവിധ കോഴ്‌സുകള്‍ ഇവിടെ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് അക്കാദമി തുറക്കുന്നത്. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ശ്രമഫലമായാണ് ജില്ലയില്‍ കേരള മാരിടൈം അക്കാദമി അനുവദിച്ചത്.

ലാസ്‌കര്‍ ലൈസെന്‍സ് നേടുന്നതിനുള്ള യോഗത്യ പരിശീലനം ജൂണ്‍ ആദ്യവാരം തുടങ്ങും. ഉള്‍നാടന്‍ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനമാണ് നാല് ദിവസം നീളുന്ന ലാസ്‌കര്‍ കോഴ്‌സില്‍ നല്‍കുന്നത്. അക്കാദമി തുടങ്ങുന്നതിനായി മര്‍ച്ചന്റ് നേവി ക്ലബ്ബിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ അഴിക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീപ് കെ.ജി നായര്‍, പോര്‍ട്ട് ഉദ്യോഗസ്ഥനായ എം.റിജു എന്നിവര്‍ വെള്ളിയാഴ്ച പാലക്കുന്നിലെത്തി ക്ലബ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
കോഴ്‌സുകള്‍:
സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍, സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍, ഫസ്റ്റ് ക്ലാസ് എന്‍ജിനീയര്‍, സെക്കന്റ് ക്ലാസ് എന്‍ജിനീയര്‍ എന്നിവയാണ്.
അക്കാദമി തുടങ്ങുന്നത് കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയിലെ ജോലി തേടുന്നവര്‍ക്ക് ഏറെ ആശ്വാസമായിരിക്കും. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അക്കാദമിയുടെ ആസ്ഥാനം ജില്ലയിലെത്തിയത് ആഹ്‌ളാദകരമെന്ന് മര്‍ച്ചന്റ് നേവി ക്ലബ് പ്രവർത്തകർ പറഞ്ഞു.
