
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി. പി .സി തയ്യാറാക്കിയ പദ്ധതി ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കുമെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ 7.5ലക്ഷം രൂപയുടെ വാട്ടര്‍ കണക്ഷന്‍ എസ്റ്റിമേറ്റ് അംഗീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍ ഇവയാണ്:
കോവിഡ് പ്രതിരോധത്തിന് 2000 ഓക്‌സിമീറ്റര്‍ വാങ്ങും.
ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും
ആര്‍ദ്രം ബില്‍ഡിംഗ് കോവിഡ് വാര്‍ഡാക്കി മാറ്റാന്‍ 8.5 ലക്ഷം രൂപയുടെ ഓക്‌സിജന്‍ സെക്ഷന്‍ ലൈന്‍ സ്ഥാപിക്കും.
സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കലും പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതി അംഗീകാരം വാങ്ങലും 15 ന് തീരുമാനിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ. ശകുന്തള, ഗീതാകൃഷ്ണന്‍, സരിത എസ്. എല്‍, ഷനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
