
കുറ്റിക്കോൽ/കാസർകോട്: ജില്ലാ ഇന്റർസോൺ വോളി ചാമ്പ്യൻഷിപ്പ് 2021ഫെബ്രുവരി 9,10 തീയ്യതികളിൽ കുറ്റിക്കോൽ സെൻറർ ആർട്സ് ആന്റ് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. ഇന്നലെ വൈകിട്ട് ചേർന്ന സംഘാടക സമിതി യോഗത്തിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് അംഗം പി.മാധവൻ ചെയർമാനും സി.സുരേഷ് കൺവീനറും എൻ.എം മജീദ് ട്രഷറുമായി 51 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

സെൻറർ ക്ലബ് പ്രസിഡണ്ട് അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തംഗം പി.മാധവൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ടൂർണമെന്റ് നടക്കുക. സി.പി.എം കുറ്റിക്കോൽ ലോക്കൽ സെക്രട്ടറി ടി.ബാലൻ, പഞ്ചായത്ത് മുൻ വൈസ്.പ്രസിഡണ്ട് പി.ഗോപിനാഥൻ, രവീന്ദ്രൻ കളക്കര, സുരേഷ് പയ്യങ്ങാനം, ജില്ലാവോളി എക്സികുട്ടീവ് വൈസ്.പ്രസിഡണ്ട് സുരേഷ് മുന്നാട്, ക്ലബ് ടീം ക്യാപ്റ്റൻ എൻ.എ ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
