
കാസർകോട്: കോവിഡ് രോഗവ്യാപനത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്. ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി.നിലവില്‍ ചികിത്സയില്‍ ഉള്ളത് 1103 പേരാണ്.

അതേസമയം, കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 33 പേര്‍ ഇന്ന് രോഗമുക്തരായി.കാസര്‍കോട്, മധൂര്‍ അഞ്ച് വീതം, ചെങ്കള, ചെമ്മനാട്, പള്ളിക്കര നാല് വീതം പുത്തിഗൈ മൂന്ന്, ചെറുവത്തൂര്‍, കുമ്പള, തൃക്കരിപ്പൂര്‍ രണ്ട് വീതം, നീലേശ്വരം ,കുമ്പടാജെ ഒന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ കണക്ക്.
