കോവിഡ്; കാസർകോട് ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ്; കാസർകോട് ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കാസർകോട് ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി. ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണ്‍ പരിധികളിലുമാണ് ഇത് ബാധകം.

സി. ആര്‍. പി സി 144 പ്രകാരം ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 15 അര്‍ധരാത്രി 12 മണി വരെയാണ് നീട്ടിയതായി ഉത്തരവായിരിക്കുന്നത്.

0Shares