Categories
കാസർകോട് ജില്ലയിലെ ഏറ്റവും നല്ല പൂന്തോട്ടം ആലംപാടി സ്വദേശിനി റഷീലയുടേത്
കാസർകോട് സിറ്റി ടവർ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു
Trending News





കാസർകോട് : കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിന് ലഭിച്ചു. അമ്പതോളം മത്സരാർത്ഥികളെ പിന്തള്ളിയാണ് റഷീല ഒന്നാംസ്ഥാനത്തെത്തിയത്.
Also Read
വളർത്തിയ ചെടികളുടെ അറിവ്, പൂന്തോട്ടം പരിപാലിക്കുന്ന രീതി, വളർത്തിയ ചെടികളുടെ എണ്ണം , വീടിന്‍റെ ഉള്ളില്ലും ടെറസില്ലും ഒരുക്കിയ ചെടികളുടെ ഭംഗി, ഇല ചെടികളുടെയും പൂച്ചെടികളുടെയും ശേഖരം, എന്നീ കാര്യങ്ങളിൽ ഉള്ള കഴിവാണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനത്തേക്ക് ആർക്കിട്ടച്ചറും ഫാഷൻ ഡിസൈനറുമായ ബീനാ ശാഫിയെയും മൂന്നാം സ്ഥാനത്തേക്ക് റൈയത്ത് അമീദിനെയും തെരഞ്ഞെടുത്തു

പി. ഇ. എ റഹ്മാൻ പാണത്തൂർ സാദിയ സയ്യിദ് നാദിയ ഷെഫീഖ് എന്നിവരാണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് സിറ്റി ടവർ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ റുഖയാ എം. കെ., ജീ എഡ്വൻസട് എൻട്രൻസ് എക്സാമിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇബ്രാഹിം സുഹൈൽ ഹാരിസ്, കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ കൊമേഴ്സിൽ ഫുൾ മാർക്ക് നേടിയ ആയിഷത്ത് ഹിബ സയിൻ ഷാൻ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മുഹമ്മദ് സിനാൻ സി. എ എന്നിവരെയാണ് കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് അനുമോദിച്ചത്.
ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രീസ് ജനറൽ സെക്രട്ടറി ഫത്താഹ് ബങ്കരയുടേ അധ്യക്ഷതയിൽ ചേർന്ന പരിപാടി കാസർകോട് സി. പി. സി. ആർ. ഐ ഡയറക്ടർ ഡോക്ടർ അനിത കരുൺ ഉദ്ഘാടനം ചെയ്തു. എൻ. എ അബൂബക്കർ, മുഹമ്മദ് മുസൈൻ, സി. എൽ ഹമീദ് കമറുദ്ദീൻ, തളങ്കര ശരീഫ് സാഹിബ്, അബ്ദുല്ല പടിഞ്ഞാർ എന്നിവര്‍ പങ്കെടുത്തു പി. ഇ. എ റഹ്മാൻ പാണത്തൂർ സ്വാഗതവും തുളസീധരൻ നായർ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.