
ഓണ്‍ ലൈന്‍ മാധ്യമമായ ചാനല്‍ ആര്‍.ബി പ്രവര്‍ത്തകരെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതില്‍ കുമ്പള പ്രസ്സ് ഫോറം അപലപിച്ചു. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ, നുള്ളിപ്പാടിയിലെ ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂട്ടി ഇറങ്ങുമ്പോള്‍ സ്ഥാപനത്തിന്‍റെ എം.ഡി. ഹാരിസിനെയും വീഡിയോ എഡിറ്റര്‍ സുധീറിനെയും മഫ്തിയിലെത്തിയ പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കാസര്‍കോട്ഡ് സി. ഐ റഹീമിന്‍റെ നേതൃത്തിലുള്ള പോലിസ് സംഘമാണ് ആക്രമിച്ചത്. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോൾ പ്രസ്‌ക്ലബ്ബിന്‍റെ കാർഡ് ഉണ്ടോ എന്നായി ചോദ്യം. കാർഡ് കാണിച്ചപ്പോൾ എന്നാൽ വേഗം വീട്ടിൽ പോകൂ എന്ന് പറഞ്ഞ് പോലീസുകാർ പോകുകയായിരുന്നു.
അതേസമയം ചില പോലീസുകാർ എന്തോ ഉദ്ദേശം വെച്ചാണ് അക്രമണം നടത്തിയതെന്ന് ആക്രമണത്തിനിരയായവർ അറിയിച്ചു. അക്രമത്തെ അപലപിക്കുന്നതായി കുമ്പള പ്രസ്സ് ഫോറം പ്രസിഡണ്ട് സുരേന്ദ്രൻ ചീമേനി, സെക്രട്ടറി ലത്തീഫ്, ട്രഷറർ സത്താർ, കാസര്‍കോട് വിഷൻ ചാനൽ റിപ്പോർട്ടർ ലത്തീഫ് ഉപ്പള, അബ്ദുല്ല കുമ്പള, ധനുരാജ്, സാഹിർ, ലത്തീഫ് മാഷ് കുമ്പള, പുരുഷോത്തമൻ ഭട്ട് എന്നിവർ പറഞ്ഞു.
