
കാസർകോട്: സംരക്ഷിക്കാൻ ആരുമില്ലാത്ത അഗതികളും നിരാലംബരുമായ ആളുകളെ സംരക്ഷിക്കുന്ന സ്നേഹവീടിന്‍റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ഇരുപത്തി അഞ്ച്പേർക്ക് താമസവും ഭക്ഷണവും ചികിത്സയും നൽകി ആലംപാടി നൂറുൽ ഇസ്ലാം യതീംഖാനയുടെ കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

കേരള സർക്കാരിന്‍റെ സാമൂഹ്യ നീതി വകുപ്പിന്‍റെ അംഗീകാരത്തോടെ കൂടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഭാവിയിൽ കൂടുതൽ പേർക്ക് സൗകര്യം ഏർപ്പെടുത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സി.എച്ച് സെൻറർ ചെയർമാൻഅബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത് ഖാസി പ്രൊഫ: കെ.ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യാതിഥിയായിരുന്നു.

അഞ്ച്പതിറ്റാണ്ട് കാലം ആലംപാടിയതീംഖാനയുടെ സെക്രട്ടറിയും പ്രസിഡന്റ്മൊക്കെയായി സേവനം ചെയ്ത മുബാറക് മുഹമ്മദ് ഹാജിയെ പരിപാടിയിൽ സി.എച്ച്.സെൻ്റർ ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ഖജാൻജി സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻ, അബ്ദുസ്സലാം ദാരിമി ആലം പാടി, ബി.എസ്അബ്ദുള്ളകുഞ്ഞി ഫൈസി, എൻ.എ അബൂബക്കർ ഹാജി, അബ്ദുൽ കരീം കോളിയാട്, മൂസ ബി. ചെർക്കള, എ.എം. കടവത്ത്അബ്ദുള്ളകുഞ്ഞി ചെർക്കള, ഖാദർ ബദ്രിയ, ജലീൽ എരുതുങ്കടവ്,അസീസ്കളത്തൂർ, മുഹമ്മദ് ഖാസി, ലുക്മാൻ തളങ്കര, അബ്ബാസ് ബീഗം, ഹംസ തൊട്ടി, മുഹമ്മദ് ഷാഫി പാറക്കട്ട, എ.പി. ഉമ്മർ,സി.മുഹമ്മദ്‌കുഞ്ഞി, എ. മമ്മിഞ്ഞി, സഹീർ ആസിഫ്, റഷീദ് ഹാജി കല്ലിങ്കാൽ, സാദിഖ് പാക്യാര, മുജീബ്കമ്പാർ , അച്ചു നയൻമാർമൂല, ബഷീർ പള്ളങ്കോട്, സിദ്ധീഖ് സന്തോഷ് നഗർ,നഹാസ് മലപ്പുറം, നവാസ് ചെങ്കള, സി.ടി റിയാസ്, അബ്ദുള്ള ഹാജി ഗോവ, കെ.എസ് മഹമൂദ് ഹാജി, അമീർ ഖാസി ,അബു മുബാറക്ക്, സാദിഖ് മുബാറക്ക്, ഖാദർ പാലോത്ത് എന്നിവര്‍ സംബന്ധിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതവുംകോ-ഓഡിനേറ്റർഅഷ്‌റഫ് എടനീർ നന്ദിയും പറഞ്ഞു.

