കാസര്‍കോട്ടെ സ്റ്റേറ്റ്‌സ് ഹോട്ടലുടമ അന്തരിച്ചു; നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു

You are currently viewing കാസര്‍കോട്ടെ സ്റ്റേറ്റ്‌സ് ഹോട്ടലുടമ അന്തരിച്ചു; നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു

കാസര്‍കോട്: പഴയ ബസ്സ്റ്റാൻഡിലെ സ്റ്റേറ്റ്‌സ് ഹോട്ടല്‍ ഉടമയും ടൗണ്‍ മുബാറക് മസ്‌ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ ഫോര്‍ട്ട് റോഡ് എം.കെ മഹലിലെ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി ഹാജി (88) അന്തരിച്ചു. മത- സാമൂഹിക രംഗത്തെ നിറസാന്നിധ്യവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. തായലങ്ങാടി ഖിളര്‍ ജുമാ മസ്‌ജിദ് മുന്‍ ട്രഷറര്‍ ആയിരുന്നു.

പരേതരായ മുട്ടത്തൊടി കുഞ്ഞാമുവിൻ്റെയും എം.കെ ഉമ്മാലിമയുടേയും മകനാണ്. നിരവധിപേർ വീട്ടിലും ഖബർസ്ഥാനിലും എത്തി അന്ത്യോപചാരം അർപ്പിച്ചു. പരേതയായ സി.ടി ജമീല ഭാര്യയാണ്. അഹമ്മദ് മഖ്‌സൂദ്, സാഹിറാ ബാനു, അബ്ദുല്‍ റൗഫ്, അബ്ദുല്‍ നാസര്‍ എന്നിവർ മക്കൾ. സുഹറ പട്ടുവത്തില്‍, പി.ബി അബ്ദുല്‍ ഹമീദ്, സഫിയ നാട്ടക്കല്‍, ദില്‍ഷാദ് കെ.സി മരുമക്കൾ.

0Shares