
കാസർകോട്: താലൂക്ക് വികസന സമിതി യോഗം കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെയുടെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ വനിത വിശ്രമ കേന്ദ്രം തുറന്ന് കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷ തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി രാത്രി പതിനൊന്ന് വരെ പ്രീപെയ്ഡ് സംവിധാനം നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
