
കാസർകോട്: സ്‌പോർട്‌സ് സിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ലോഗോ പ്രകാശനം കീഴൂർ സംയുക്ത ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടും കൂടിയായ കലട്രാ മാഹിൻ ഹാജി സാഹിബ് കാസർകോട് മുൻസിപ്പാലിറ്റി മുൻ വൈസ്. ചെയർമാൻ എൽ.എ മുഹമ്മദിന് നൽകി നിർവഹിച്ചു.
യോഗത്തിൽ കമ്പനി ഡയറക്ടർമാരായ മൻസൂർ ബംഗണ അൻവർ സാദത്ത് എൻ.കെ ഫത്താഹ് ബങ്കര മുഹമ്മദ് ഇഖ്ബാൽ അങ്കാർ അബ്ദുൽ നവാസ് എന്നീ ഡയറക്ടർമാരുടെ സാന്നിധ്യത്തിലാണ് നിർവഹിച്ചത്.

40 കോടി മുതൽ മുടക്കിൽ 14 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് കൺവെൻഷൻ സെൻറർ, മൾട്ടി ഗെയിം ഇൻഡോർ കോർട്ട്, രണ്ട് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ക്രിക്കറ്റ് നട്‌സ് അതിവിശാലമായ ചിൽഡ്രൻസ് പ്ലേ, ഏരിയ, സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക എൻ്റെർടൈമെണ്ട് സോൺ, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സ്വിമ്മിങ്ങ് പൂൾ, ആധുനിക ജിംനാഷ്യം, ഹോൾഡേജ് എൻ്റെർടൈമെണ്ട് സെൻ്റെർ ലോകോത്തര ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് അതിവിശാലമായ കാർ പാർക്കിംഗ് എന്നീ പദ്ധതികൾക്ക് പുറമെ മറ്റു ആധുനിക പദ്ധതികളും കാസർകോട് സ്‌പോർട്‌സ് സിറ്റി പ്രൈവറ്റ് ലിമിറ്റഡിൻ്റെ സെൻ്റെറിൽ ഉണ്ടാകും.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാസർകോട് ജില്ലയുടെ ടൂറിസം മേഖലയ്ക്ക് നാഴികക്കല്ലായി മാറും.
