ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും അംഗനവാടികളിലേക്ക് ബേബി ചെയറുകളും കൈമാറി കാസർകോട് നഗരസഭ

  • Post category:health / local news
  • Reading time:1 min read
You are currently viewing ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും അംഗനവാടികളിലേക്ക് ബേബി ചെയറുകളും കൈമാറി കാസർകോട് നഗരസഭ

കാസർകോട്: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളും അംഗനവാടികളിലേക്കുള്ള ബേബി ചെയറുകളും നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ കൈമാറി.

നഗരസഭാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാർ, സെക്രട്ടറി ബിജു എസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദിൽന, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

നഗരസഭയിലെ 49 അംഗനവാടികളിലേക്കായി 2 ലക്ഷം രൂപ ചെലവഴിച്ച് 750 കസേരകളും അര ലക്ഷം രൂപ ചെലവഴിച്ച് ആറ് ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളുമാണ് വിതരണം ചെയ്തത്.

0Shares