
കാസറഗോഡ്: മാതാവിൻ്റെ കൺമുന്നിൽ വെച്ച് ഒൻപതു വയസ്സുകാരൻ കാറിടിച്ച സംഭവം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കൊല്ലങ്കാനയിലെ സാദിഖ്–ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ (9) ആണ് കാറിടിച്ച് മരിച്ചത്. 2026 മാർച്ച് ഏഴ് ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മാതാവുമൊത്ത് ബസ് കാത്തിരിക്കുന്ന സമയം 9 കാരൻ മിട്ടായി വാങ്ങാനായി കടയിലേക്ക് റോഡ് മുറിച്ചു കടന്നു എന്നാണ് വിവരം. ഈ സമയം അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടി നാട്ടുകാർ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
