കാസര്‍കോട് ജില്ലയില്‍ 11,03,618 വോട്ടര്‍മാരില്‍ 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി; പോളിങ് ശതമാനം 79.12%; പൂർണ്ണമായ വോട്ട് കണക്ക് വിവരം, മണ്ഡലം തിരിച്ച്; കൂടുതൽ അറിയാം…

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ 11,03,618 വോട്ടര്‍മാരില്‍ 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി; പോളിങ് ശതമാനം 79.12%; പൂർണ്ണമായ വോട്ട് കണക്ക് വിവരം, മണ്ഡലം തിരിച്ച്; കൂടുതൽ അറിയാം…

കാസര്‍കോട് ജില്ലയില്‍ 11,03,618 വോട്ടര്‍മാരില്‍ 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.12% ജില്ലയില്‍ ആകെ 5,44,543 പുരുഷ വോട്ടര്‍മാരും 5,59,063 സ്ത്രീ വോട്ടര്‍മാരും 12 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. അതില്‍ 3,97,390 പുരുഷ വോട്ടര്‍മാരും 4,75,734 സ്ത്രീ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി.

  • മഞ്ചേശ്വരം മണ്ഡലത്തില്‍ 85,258 പുരുഷ വോട്ടര്‍മാരും 1,01,218 സ്ത്രീ വോട്ടര്‍മാരുമായി 1,86,476 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 81.04%
  • കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 77,408 പുരുഷ വോട്ടര്‍മാരും 90,512 സ്ത്രീ വോട്ടര്‍മാരുമായി ആകെ 1,67,920 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.61%
  • ഉദുമ നിയോജക മണ്ഡലത്തില്‍ 79,672 പുരുഷ വോട്ടര്‍മാരും 98,746 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,78,420 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 78.08%
  • കാഞ്ഞങ്ങാട് നിയോജക മണ്ഡത്തില്‍ 79.559 പുരുഷ വോട്ടര്‍മാരും 93.436 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,73,000 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 77.24%
  • തൃക്കരിപ്പൂര്‍ നിയോജക മണ്ഡത്തില്‍ 75,493 പുരുഷ വോട്ടര്‍മാരും 91,822 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,67,317 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.64%
0Shares