മുഴുവൻ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സികളിലേക്കും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്ത് കാസർകോട് ജില്ലാ പഞ്ചായത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing മുഴുവൻ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സികളിലേക്കും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്ത് കാസർകോട് ജില്ലാ പഞ്ചായത്ത്

കാസർകോട്: ജില്ലാ പഞ്ചായത്ത് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലെ പി.എച്ച്.സികൾ മുഖേനയുള്ള പാലിയേറ്റീവ് സംവിധാനത്തിനായി പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു. കിടപ്പിലായ രോഗികൾക്ക് ഏറ്റവും അനിവാര്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ആവശ്യകത മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ പാലിയേറ്റീവ് സംവിധാനത്തിനായി ഒരുക്കിയത്.

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മൊഗ്രാൽ പുത്തൂർ എഫ്.എച്ച്.സിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർക്ക് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബെള്ളൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

0Shares