Categories
അനുമോദനവും കരിയർ ഗൈഡൻസ് ക്യാമ്പും സംഘടിപ്പിച്ച് അജാനൂർ ഗ്രാമ പഞ്ചായത്ത്; ശ്രദ്ധേയമായി വിജയാരവം- 2025
Trending News





കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അജാനൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയാണ് തെക്കേപ്പുറം റോയൽ റസിഡൻസി ഹാളിൽ വച്ച് വിജയാരവം- 2025 എന്ന പേരിൽ അനുമോദന പരിപാടി നടത്തിയത്. ഒപ്പം അസാപ്പിൻ്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വിജയാരവം- 2025ൻ്റെ ഉദ്ഘാടനം ഉദുമ MLA സി.എച്ച്. കുഞ്ഞമ്പു നിർവഹിച്ചു.

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി തമ്പാൻ, എ.ദാമോദരൻ, എം.ജി. പുഷ്പ, അജാനൂർ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി. ഷൈജു എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് സ്വാഗതവും അസാപ് പ്രോഗ്രാം മാനേജർ എൻ.കെ. പ്രജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് അസാപ്പിൻ്റെ നേതൃ ത്വത്തിൽ നടത്തിയ കരിയർ ഗൈഡൻസ് ക്യാമ്പിൽ നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികളും രക്ഷിതാക്കളും സംബന്ധിച്ചു.

Sorry, there was a YouTube error.