
കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.80; 17 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10 എണ്ണം കാറ്റഗറി ബിയിലും രണ്ടെണ്ണം കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു.

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.80 ശതമാനം ആണ്. ജൂലൈ 7 മുതൽ 13 വരെയുള്ള ടി.പി.ആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 33075 ടെസ്റ്റ് നടത്തി. അതിൽ 4563 പേർ പോസിറ്റീവായി. ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ പിലിക്കോട് (29.45), ദേലംപാടി (26.42), ചെമ്മനാട് (23.17), ഉദുമ (22.96), കയ്യൂർ-ചീമേനി (22.71), കിനാനൂർ-കരിന്തളം (22.65), അജാനൂർ (20.40), മടിക്കൈ (18.94), കോടോം-ബേളൂർ (18.46), ചെങ്കള (17.97), കള്ളാർ (17.44), പള്ളിക്കര (17.42), പനത്തടി (16.35), ബേഡഡുക്ക (16.07), കുറ്റിക്കോൽ (15.69), പുല്ലൂർ-പെരിയ (15.25) എന്നീ 16 ഗ്രാമപഞ്ചായത്തുകളെയും നീലേശ്വരം നഗരസഭയേയും (17.20) കാറ്റഗറി ഡിയിൽ ഉൾപ്പെടുത്തി.
ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 10നും 15നും ഇടയിലുള്ളതിനാൽ മധൂർ (13.99), ചെറുവത്തൂർ (13.46), വലിയപറമ്പ ്(13.18), മൊഗ്രാൽപുത്തൂർ (12.18), വെസ്റ്റ് എളേരി (11.77), തൃക്കരിപ്പൂർ (11.05), ബളാൽ (10.91), ഈസ്റ്റ് എളേരി (10.61), മുളിയാർ (10.50), പുത്തിഗെ (10.39), മീഞ്ച (10.29) ഗ്രാമപഞ്ചായത്തുകളെയും കാഞ്ഞങ്ങാട് (13.45) നഗരസഭയെയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.
ഒരാഴചത്തെ ശരാശരി ടി.പി.ആർ അഞ്ചിനും 10നും ഇടയിലുള്ളതിനാൽ ബദിയടുക്ക (9.60), കുംബഡാജെ (9.52), എൻമകജെ (8.65), മഞ്ചേശ്വരം (8.49), മംഗൽപാടി (8.16), ബെള്ളൂർ (7.95), കുമ്പള (7.74), പൈവളിഗെ (6.98), പടന്ന (5.59), കാറഡുക്ക (5.38) ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി ബിയിലും ശരാശരി ടി.പി.ആർ അഞ്ചിൽ കുറവുള്ളതിനാൽ കാസർകോട് നഗരസഭയും (3.66) വോർക്കാടി പഞ്ചായത്തും (3.62) കാറ്റഗറി എയിലും ഉൾപ്പെടുന്നു.
