വിദ്യാർത്ഥിയുടെ പഠനത്തിന് സ്വകാര്യ ബസ് കാരുണ്യയാത്ര നടത്തി; തൊഴിലാളികളുടെ സേവന മാതൃക നിർധന കുടുംബത്തിന് ആശ്വാസമായി

You are currently viewing വിദ്യാർത്ഥിയുടെ പഠനത്തിന് സ്വകാര്യ ബസ് കാരുണ്യയാത്ര നടത്തി; തൊഴിലാളികളുടെ സേവന മാതൃക നിർധന കുടുംബത്തിന് ആശ്വാസമായി

കാസർകോട്: നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് ഉന്നത വിദ്യാഭ്യാസത്തിന് പണം സ്വരൂപിക്കാൻ വേണ്ടി സ്വകാര്യ ബസിൻ്റെ കാരുണ്യയാത്ര. ബദിയടുക്ക പഞ്ചായത്ത്‌ പരിധിയിലെ പാവപ്പെട്ട കുടുംബത്തിലെ വിദ്യാർത്ഥിയുടെ ഉന്നത വിദ്യാഭ്യാസത്തിന് (ബി.ഫാം) പണം സ്വരൂപിക്കാനാണ് ഒരു ദിവസത്തെ കാരുണ്യയാത്ര നടത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചെന്റ് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് കെ.എ അബ്ദുൽ കരീം യാത്ര ഉദ്ഘാടനം ചെയ്‌തു.

മുണ്ട്യത്തടുക്ക കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന സിതാര ബസാണ് ഉടമ ഇബ്രാഹിം ഗസൽ
സൗജന്യ യാത്രയ്ക്ക് നൽകിയത്. യാത്രയിൽ ലഭിക്കുന്ന മുഴുവൻ തുകയും കുട്ടിയുടെ പഠന ചെലവിനായി നൽകുമെന്ന് ബസ്സ് ജീവനക്കാർ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തൊഴിലാളികളായ ഉബൈദ്, സിജു കൊല്ലംങ്കാന, ചാത്തുകുട്ടി, കരീം തല്പനാജേ, മുത്തലിബ് പറക്കട്ട, ഫർഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.

0Shares