
വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ കര്‍ണാടകയില്‍ ആദ്യ അറസ്റ്റ് നടന്നതായി റിപ്പോര്‍ട്ട്. സയിദ് മൊയീന്‍ എന്നയാളെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. 19 വയസുള്ള പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഒക്ടോബര്‍ അഞ്ചിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി യശ്വന്ത്പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഒക്ടോബര്‍ മൂന്ന് മുതല്‍ കുട്ടിയെ കാണാതായിരുന്നു. ഒക്ടോബര്‍ എട്ടിന് ഈ പെണ്‍കുട്ടി സയീദ് മൊയീനൊപ്പം സ്റ്റേഷനില്‍ ഹാജരാവുകയും രണ്ട് പേരും പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാന്‍ പോയതാണെന്നും മൊഴി നല്‍കി. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ സയീദ് മൊയീന്‍ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സയീദ് മൊയീന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി.

സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം. നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷയും 25000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്‌സി/എസ്ടി വിഭാഗക്കാരെയുമാണ് മതം മാറ്റത്തിന് വിധേയരാക്കിയതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും 50000 രൂപ പിഴയുമാണ് ശിക്ഷ.
