എല്ലാ തിയേറ്ററുകളും അടക്കാൻ സർക്കാർ നിർദ്ദേശം; പുനീത് രാജ്കുമാറിൻ്റെ മരണത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കര്‍ണാടക

  • Post category:entertainment
  • Reading time:1 min read
You are currently viewing എല്ലാ തിയേറ്ററുകളും അടക്കാൻ സർക്കാർ നിർദ്ദേശം; പുനീത് രാജ്കുമാറിൻ്റെ  മരണത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കര്‍ണാടക

കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കര്‍ണാടകയിലെ തിയേറ്ററുകള്‍ അടച്ചു. മരണവാര്‍ത്തയ്ക്ക് പിന്നാലെ തിയേറ്ററുകള്‍ അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

നിലവിൽ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്. സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പുനീത് രാജ്കുമാറിൻ്റെ മരണം. പുനീത് രാജ്കുമാര്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പ്രവേശിപ്പിച്ച വിക്രം ഹോസ്പിറ്റലിന് മുന്നില്‍ വന്‍ ജനക്കൂട്ടം അണിനിരന്നിരുന്നു.

വെള്ളിയാഴ്ച രാവിലെ 11.40നാണ് അദ്ദേഹത്തെ വിക്രം ഹോസ്പിറ്റലില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഇല്ലായിരുന്നെന്ന് വിക്രം ഹോസ്പിറ്റല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

0Shares