കൊവിഡ് വ്യാപനം രൂക്ഷം: അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് വ്യാപനം രൂക്ഷം: അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക

അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് ആരോഗ്യമന്ത്രി.

80 ദിവസം മുതൽ 120 ദിവസം വരെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗമെന്നും മെയ് അവസാനം വരെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കെ. സുധാകർ വ്യക്തമാക്കി. കേസുകൾ വർദ്ധിക്കുകയാണെങ്കിൽ അതിർത്തികളിൽ പരിശോധന നടത്തിയേക്കുമെന്നും മന്ത്രി പറഞ്ഞു.

0Shares