കര്‍ണാടക മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: 119 സീറ്റുകൾ വിജയിച്ച്‌ കോൺഗ്രസ്‌; ബി.ജെ.പി മൂന്നാം സ്ഥാനത്ത്

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: 119 സീറ്റുകൾ വിജയിച്ച്‌ കോൺഗ്രസ്‌; ബി.ജെ.പി മൂന്നാം സ്ഥാനത്ത്

കർണ്ണാടകയിൽ നടന്ന മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചിത്രത്തിൽ ഇല്ലാതാക്കി കോൺഗ്രസ്‌. കർണ്ണാടക കോൺഗ്രസ്‌ അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ യും ചേര്‍ന്ന് നയിച്ചപ്പോള്‍ രഞ്ഞെടുപ്പിൽ 119 സീറ്റുകൾ വിജയിച്ച്‌ കോൺഗ്രസ്‌ മുന്നേറി.

അതേസമയം, 36 ഇടത്ത് ജെ. ഡി. എസ് വിജയിച്ചു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി 33 സീറ്റിലൊതുങ്ങി മൂന്നാം സ്ഥാനത്ത്‌ എത്തി. പ്രവചനങ്ങളില്‍ കോൺഗ്രസ്‌ നിലം തൊടില്ലെന്ന് പറഞ്ഞ ബെല്ലാരിയും ബിഡാരിയുമുൾപ്പടെ പത്തിൽ ഏഴു മുനിസിപ്പാലിറ്റിയും പിടിച്ചെടുത്ത് ആയിരുന്നു കോണ്‍ഗ്രസ് മുന്നേറ്റം.

എന്നാല്‍, ഒരേയൊരു മുനിസിപ്പാലിറ്റിയിലൊതുങ്ങി ബി.ജെ.പി. കഴിഞ്ഞ 20 വർഷമായി ബി.ജെ.പി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ്‌ വൻ മാർജിനിൽ പിടിച്ചെടുത്തു.

0Shares