കേരളത്തിൽ മിൽമയുമായി മത്സരിക്കാൻ കർണ്ണാടക മിൽക്ക്: പിന്നാലെ പ്രതിഷേധം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളത്തിൽ മിൽമയുമായി മത്സരിക്കാൻ കർണ്ണാടക മിൽക്ക്: പിന്നാലെ പ്രതിഷേധം

മറ്റു സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങള്‍ കേരള വിപണിയില്‍ നേരിട്ട് പാല്‍വില്‍പന നടത്തുന്നതില്‍ പ്രതിഷേധവുമായി മില്‍മ. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ കേരളത്തില്‍ രണ്ടിടത്ത് ഔട്ട്ലറ്റുകള്‍ തുടങ്ങിയതാണ് മില്‍മയെ പ്രകോപിപ്പിച്ചത്.

തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല്‍ വാങ്ങുന്നത് പുനഃപരിശോധിക്കുന്നതടക്കമുളള കാര്യങ്ങള്‍ പരിഗണനയിലുളളതായി മില്‍മ ചെയര്‍മാന്‍ എം.എസ് മണി പറഞ്ഞു. അമൂല്‍ മാതൃകയില്‍ ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പാലിന്‍റെയും പാല്‍ ഉല്‍പ്പനങ്ങളുടെയും വിപണി പ്രധാനമായും നിയന്ത്രിക്കുന്നത്.

പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചുവന്ന മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വിപണി വിപുലപ്പെടുത്താന്‍ നീക്കം തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്ട്ലറ്റുകള്‍ തുടങ്ങിയതോടെ മില്‍മയുടെ പ്രതിഷേധം പരസ്യമാക്കുകയാണ്.

0Shares