
കാസർകോട്: കര്‍ണാടക മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ക്കായി ആഗസ്റ്റ് ഒന്നിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി . രാവിലെ 5 30 ന് കാഞ്ഞങ്ങാട് നിന്ന് ഒരു ബസ് കെ. എസ്. ടി. പി റോഡ് വഴി ചന്ദ്രഗിരി പാലത്തിലൂടെ യും ഒരു ബസ്സ് ദേശീയപാത മാവുങ്കാല്‍ വഴിയും സര്‍വീസ് നടത്തും.

കാസര്‍കോട് നിന്ന് അഞ്ചു ബസ് സര്‍വീസ് നടത്തും 340 വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത് എന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു.
