
കാസര്‍കോട് താലൂക്കില്‍ മധൂര്‍ വില്ലേജ് കല്ലക്കട്ടയിലെ എ.കെ.സച്ചിന്‍റെ വീടിനോട് ചേര്‍ന്നുള്ള വിറക്പുരയില്‍ നിന്ന് 180 എം എല്ലിന്റെ 430 കുപ്പി കര്‍ണാടക മദ്യം (77.4 ലിറ്റര്‍) പിടികൂടി. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി.സുരേഷും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനീഷ് കുമാര്‍ എം. പി, നൗഷാദ് കെ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

കാന്തക്കാട് ആള്‍ താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്‍റെ പിറകവശത്ത് വില്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ബോക്‌സ് (181.44 ലിറ്റര്‍) കര്‍ണാടക മദ്യമാണ് കണ്ടെടുത്തത്. പ്രതിയായി ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷിന്‍റെ നേതൃത്വത്തില്‍ കറന്തക്കാട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണ്ണാടക മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ വി.സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനീഷ് കുമാര്‍ എം പി, നൗഷാദ് എന്നിവരും ഉണ്ടായിരുന്നു.
