കാസർകോട് എക്‌സൈസ് പരിശോധന: 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 11 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് എക്‌സൈസ് പരിശോധന: 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 11 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കാസർകോട് : ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 11 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ഒരു അബ്കാരി കേസും 11 കോട്പ കേസും രജിസ്റ്റര്‍ ചെയ്തു. ഒരു ബൈക്കും 2200 പിഴയും ഈടാക്കി.

കുമ്പള റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയില്‍ മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജില്‍ കുളവയലില്‍ നിന്ന് ഇരു ചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. സംഭവത്തില്‍ ജോണ്‍ ഡിസൂസ, വില്‍ട്ടര്‍ ഡിസൂസ എന്നിവരുടെ പേരുകളില്‍ അബ്കാരി കേസെടുത്തു. പ്രതികള്‍ രക്ഷപെട്ടതിനാല്‍ അറസ്റ്റ് ചെയ്തില്ല.

കുമ്പള പ്രിവന്റീവ് ഓഫീസര്‍ പി. രാജീവന്‍, സി ഇ ഒ മാരായ പ്രിഷി പി. എസ്, കണ്ണകുഞ്ഞി ടി, ഗണേഷ് കെ. മെയ്‌മോള്‍ ജോണ്‍,സത്യന്‍ ഇ. കെ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ബദിയടുക്ക റേഞ്ച്,ഹോസ്ദുര്‍ഗ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നാട്ടക്കല്ല്, ചേറ്റുകുണ്ട് എന്നിവിടങ്ങളില്‍ നിന്ന് 11 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

0Shares