
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇറങ്ങിയത് പതിവില്‍ നിന്നും മുന്നോട്ട് പോയി. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പൈലറ്റ് മരിച്ചു. കാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്.
അപകടത്തില്‍ എട്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. സഹ പൈലറ്റ് അഖിലേഷിനും യാത്രക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നെങ്കിലും തീപടരാതിരുന്നത് അനുഗ്രഹമായി.
സാധാരണയില്‍ നിന്നും വിത്യസ്തമായി ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് കരിപ്പൂര്‍ വിമാനത്താവളം.ഇത്തരം മേശപ്പുറം പോലുള്ള റൺവേകളെയാണ് ടേബിൾടോപ്പ് റൺവേ എന്ന് വിളിക്കുന്നത് കുന്നിൻപരപ്പിൽ സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും.

ഒപ്റ്റിൽക്കൽ ഇല്ല്യൂഷന്‍റെ തീവ്രതയുണ്ടാവുമെന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്‍റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. ഇതിന് സമാനമായ ടേബിൾ ടോപ് റൺവേ ഉള്ളത് ഇന്ത്യയിൽ മംഗലാപുരം, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ്.
അതേസമയം, കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
