
കണ്ണൂർ ജില്ലയിലെ ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ എൻ. ദേവീദാസിന് ഐ. എ. എസ് ലഭിച്ചു ദീർഘകാലം കാസർകോട്എ. ഡി .എം ആയിരുന്ന ഇദ്ദേഹം കാസർകോട് കണ്ണൂർ കോഴിക്കോട് ഇലക്ഷൻ ഡപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് സബ് ഡിവിഷനുകളിൽ ആർ.ഡി.ഒയായും പ്രവർത്തിച്ചു. ആർ. ആർ. ഡപ്യൂട്ടി കളക്ടറായും പ്രവർത്തിച്ചിരുന്നു.

ഇടക്കാലത്ത് കാസർകോട് ജില്ലാ കളക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിരുന്നു. കാസർകോട് ജില്ലയിൽ തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയായായ ഇദ്ദേഹം നിലവിൽ നീലേശ്വരം കിഴക്കൻ കൊവ്വലിലാണ് താമസിക്കുന്നത്. ഭാര്യ മടിക്കൈ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപികയായ ജീജ, വിദ്യാർത്ഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവർ മക്കളാണ്.
